LATEST NEWS

Related Posts

INDIADELHIവാട്സ്ആപ്പ് വെബ് ഉപയോഗിക്കുമ്പോൾ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്.

വാട്സ്ആപ്പ് വെബ് ഉപയോഗിക്കുമ്പോൾ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്.

ന്യൂഡൽഹി: വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (ഐ4സി). ഓഫീസ് കമ്പ്യൂട്ടറുകളിലും പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന കമ്പ്യൂട്ടറുകളിലും  സ്വകാര്യ വിവരങ്ങൾ ചോർത്തപ്പെടാനും അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.  

കമ്പ്യൂട്ടറിൽ വാട്സ്ആപ്പ് വെബിൽ പ്രവേശിച്ച ശേഷം അക്കൗണ്ടിൽനിന്ന് പുറത്തുകടക്കാതെ ലോഗിൻ നിലയിൽ തുടരുന്നത് സുരക്ഷാ ഭീഷണിയാകാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ തുറന്നുകിടക്കുന്ന അക്കൗണ്ടുകൾ മറ്റുള്ളവർ ദുരുപയോഗം ചെയ്താൽ സ്വകാര്യ സന്ദേശങ്ങൾ വായിക്കാനും ഉപയോക്താവിന്റെ പേരിൽ സന്ദേശങ്ങൾ അയയ്ക്കാനും ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനും സാധിച്ചേക്കാം.

ഇത്തരം അക്കൗണ്ടുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകൾ, വ്യാജ സന്ദേശങ്ങൾ അയയ്ക്കൽ, വ്യക്തിവിവരങ്ങൾ ചോർത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്താനും സാധ്യതയുണ്ട്.  

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here